ഡി.എ സന്ദേശ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാണോ എന്ന് ചോദിച്ച കോടതി, സുപ്രീം കോടതി വിധിപ്രകാരം വിവരങ്ങൾ പുറത്തുവിടരുതെന്നും ഇനി സന്ദേശങ്ങൾ അയക്കരുതെന്നും കർശന നിർദേശം നൽകി.

സന്ദേശങ്ങൾ വായിക്കാൻ ആരെയും നിർബന്ധിക്കരുതെന്നും സ്വകാര്യതയിൽ കടന്നുകയറരുതെന്നും ഹൈക്കോടതി. വിഷയത്തിലെ ആക്ഷേപം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, സർക്കാരിനോട് വ്യാഴാഴ്ച മറുപടി നൽകാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സമാന സന്ദേശങ്ങൾ വരാറുണ്ടെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *