റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇതിനോടകം തന്നെ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടു കഴിഞ്ഞുവെന്നും യുക്രെയ്നിന്റെ പ്രതിരോധം അത് ലോകം മുഴുവൻ വ്യാപിക്കുന്നത് തടയുകയാണെന്നും പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുടെ ലക്ഷ്യം വെറും യുക്രെയ്ൻ മാത്രമല്ലെന്നും മറിച്ച് ലോകത്തിന് മേൽ തങ്ങളുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യുക്രെയ്ൻ ലോകത്തിന്റെ സംരക്ഷണ കവചമായി (Outpost) പ്രവർത്തിക്കുകയാണെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.
