ജാർഖണ്ഡിലെ ഛത്രയിൽ റെഡ്‌ബേർഡ് എയർവേയ്‌സിന്റെ എയർ ആംബുലൻസ് തകർന്ന് വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. രോഗി, ഡോക്ടർ, പൈലറ്റുമാർ എന്നിവരടക്കം ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഛത്ര ഡെപ്യൂട്ടി കമ്മിഷണർ സ്ഥിരീകരിച്ചു.മോശം കാലാവസ്ഥയെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ഉൾവനത്തിൽ വിമാനം തകരുകയായിരുന്നു.

പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പോയ വിമാനമാണിത്. പ്രദേശം ദുർഘടമായതിനാൽ മരണസംഖ്യ വ്യക്തമാകാൻ ആദ്യഘട്ടത്തിൽ താമസമുണ്ടായി.

റാഞ്ചിയിൽ നിന്ന് രാത്രി 7.11-ന് പറന്നുയർന്ന റെഡ്‌ബേർഡ് എയർവേയ്‌സിന്റെ വിമാനം 7.34-ഓടെ റഡാറിൽ നിന്ന് മറഞ്ഞു. വാരണാസിക്ക് സമീപം ആശയവിനിമയം നഷ്ടമായ വിമാനം സിമാരിയയിലെ വനത്തിനുള്ളിലാണ് തകർന്നതെന്ന് ഡിജിസിഎ സ്ഥിരീകരിച്ചു.

അക്ഷയ് യാദവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള റെഡ്‌ബേർഡ് എയർവേയ്‌സ് 2018ലാണ് സ്ഥാപിതമായത്. 2019ലാണ് നോൺ ഷെഡ്യൂൾഡ് ഫ്‌ളൈറ്റുകൾക്കുള്ള അനുമതി ഇവർക്ക് ലഭിച്ചത്. ആറ് വിമാനങ്ങളാണ് ഇവരുടെ പക്കലുള്ളത്.

ഒരപകടത്തിൽ പരിക്കേറ്റ് 63ശതമാനം പൊള്ളലേറ്റ് ഐസിയുവിലായിരുന്ന 41കാരനായ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *