കോഴിക്കോട് കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി ശ്രീനന്ദയെ (21) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ നെറ്റിയിലെയും താടിയിലെയും മുറിവുകൾ മരണത്തിൽ ദുരൂഹത ഉയർത്തുന്നു.

ശ്രീനാരായണ ഗുരുദേവ കോളേജിലെ അവസാന വർഷ സൈക്കോളജി വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.ചൊവ്വാഴ്ച കോളേജ് കഴിഞ്ഞെത്തിയ ശ്രീനന്ദ ക്ഷേത്ര ഉത്സവത്തിന് പോകാൻ വിസമ്മതിച്ച് വീട്ടിൽത്തന്നെ കഴിഞ്ഞു. പിന്നീട് തിരിച്ചെത്തിയ പിതാവ് വീട് പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് മകളെ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *