വാഷിംഗ്ടണിലെ ക്യാപ്പിറ്റൽ ഹില്ലിൽ ട്രംപ് നടത്തിയ 107 മിനിറ്റ് നീണ്ട പ്രസംഗം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. രണ്ടാമത്തെ ഊഴത്തിലെ ഈ ആദ്യ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണ്. യൂറോപ്യൻ രാജ്യങ്ങളെപ്പോലും ആശങ്കയിലാക്കുന്ന പുതിയ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളാണ് ഇതിലൂടെ അദ്ദേഹം പ്രഖ്യാപിച്ചത്.

വാർഷിക നയപ്രഖ്യാപനമായ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിലൂടെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ കൂടുതൽ കർക്കശമായ രണ്ടാം പതിപ്പാണ് ട്രംപ് അവതരിപ്പിച്ചത്.

രാജ്യത്തിന്റെ ഭാവി പദ്ധതികൾ വിശദീകരിക്കുന്ന ഈ ഭരണഘടനാപരമായ ചടങ്ങ്, പുതിയ പ്രഖ്യാപനങ്ങളിലൂടെ ആഗോള വിപണിയെയും അന്താരാഷ്ട്ര രാഷ്ട്രീയത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *