നാളെ റിലീസ് ചെയ്യാനിരുന്ന ‘കേരള സ്റ്റോറി 2’ സിനിമയുടെ പ്രദർശനം ഹൈക്കോടതി 15 ദിവസത്തേക്ക് തടഞ്ഞു. സിനിമയിലെ വസ്തുതകൾ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്.
സിനിമയുടെ സർഗ്ഗാത്മകതയിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, ‘യഥാർഥ സംഭവം’ എന്ന അവകാശവാദവും ടീസറിലെ പ്രകോപനപരമായ ഉള്ളടക്കവും പ്രശ്നമാണെന്ന് നിരീക്ഷിച്ചു. ടീസറിലെ വിവാദ ഭാഗങ്ങൾ സിനിമയിലില്ലെന്ന് നിർമ്മാതാക്കൾ വാദിച്ചെങ്കിലും റിലീസ് തടയാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
