കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി മർദിച്ച കേസിലെ പ്രതികളായ അമൽ, അനന്തു എന്നിവർക്കെതിരെ കാപ്പ ചുമത്തും. ഇവർ മുൻപും കൊലപാതക, ലഹരി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.
ഒന്നാം പ്രതി സഫ്നയുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ഈ സംഘം മുൻപ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി നാലംഗ സംഘം ക്രൂരമായി മർദിച്ചു.
യുവതിയുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെത്തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ സഫ്ന, അമൽ, അനന്തു എന്നിവരടങ്ങുന്ന സംഘത്തിനെതിരെ പോലീസ് കർശന നടപടി ആരംഭിച്ചു.
കൊല്ലം സ്വദേശിയായ അമൽ ദേവിനെ ഒന്നാം പ്രതി സഫ്ന ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. സംസാരശേഷിയില്ലാത്ത യുവാവിന്റെ വാരിയെല്ല് ഒടിയുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവത്തിൽ സഫ്ന ഉൾപ്പെടെ നാല് പ്രതികളെയും കടവന്ത്ര പോലീസ് പിടികൂടി. അമൽ ദേവ് നിലവിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
