കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിയെ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി അനൗദ്യോഗികമായി ആശയവിനിമയം നടത്തിയെന്നും, യുവജനങ്ങളുടെ വോട്ട് ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നുമാണ് സൂചന.
തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യത്തിൽ തുടരുന്നതിലെ അനിശ്ചിതത്വങ്ങൾക്കിടയിലാണ് കോൺഗ്രസ് ടി.വി.കെയുമായി അടുക്കുന്നത്. സീറ്റ് വിഭജനത്തിലും ഭരണപങ്കാളിത്തത്തിലും ഡി.എം.കെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് കോൺഗ്രസിനെ മാറിചിന്തിപ്പിക്കുന്നത്.
വിജയുടേത് ഒരു ‘പോസിറ്റീവ് ശക്തി’യാണെന്നും നിരവധി പാർട്ടികൾ കോൺഗ്രസുമായി സഖ്യത്തിന് താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും എ.ഐ.സി.സി നിരീക്ഷകൻ ഗിരീഷ് ചോധൻകർ പറഞ്ഞു.
