വെള്ളിയാഴ്ച ഉച്ചയോടെ കൊൽക്കത്തയിലും പരിസരപ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന പ്രകമ്പനത്തെത്തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പരിഭ്രാന്തരായി പുറത്തേക്കോടി. ബംഗ്ലാദേശാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൊൽക്കത്തയിലെ ഓഫീസുകളിൽ ഫർണിച്ചറുകൾ ആടിയുലഞ്ഞതോടെ പരിഭ്രാന്തരായ ജീവനക്കാരെയും താമസക്കാരെയും ഉടൻ തന്നെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.

പ്രകമ്പനം ശക്തമായതോടെ പലയിടങ്ങളിലും ജനം തെരുവിലിറങ്ങി. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *