നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപ് ഉൾപ്പെടെ വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്നും വിധി റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഈ നീക്കം.
ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയെന്നാരോപിക്കപ്പെട്ട കേസിൽ ഡിസംബർ 8-നാണ് ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ കോടതി വെറുതെവിട്ടത്. ദിലീപ്, പൾസർ സുനി തുടങ്ങി പത്തുപേരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. വിചാരണക്കോടതിയുടെ ഈ വിധിക്കെതിരെയാണ് ഇപ്പോൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
