സുഡാനിലെ ആർ.എസ്.എഫിനെ പിന്തുണയ്ക്കുന്നതിനാൽ യു.എ.ഇക്ക് മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് മുഹമ്മദ് ബിൻ സൽമാൻ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇക്കാര്യം ട്രംപ് തന്നെ യു.എ.ഇ പ്രസിഡന്റിനോട് വെളിപ്പെടുത്തിയതായി ന്യൂയോർക്ക്റിപ്പോർട്ട് ചെയ്യുന്നു.

നവംബറിൽ വൈറ്റ് ഹൗസ് സന്ദർശനത്തിന് പിന്നാലെ, യു.എ.ഇക്കെതിരെ നേരിട്ടുള്ള നടപടികൾക്ക് പകരം കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് സൗദി കിരീടാവകാശി ഫോണിലൂടെ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

സുഡാൻ വിഷയത്തിൽ കടുത്ത നടപടിക്ക് യുഎസ് പിന്തുണ ട്രംപ് വാഗ്ദാനം ചെയ്തു. കൂടാതെ, സുഡാനിലും യെമനിലും യുഎഇ നടത്തുന്ന ഇടപെടലുകളിൽ അതൃപ്തി അറിയിച്ച് സൗദി കിരീടാവകാശി യുഎഇ സുരക്ഷാ ഉപദേഷ്ടാവിന് കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്.സൗദി ഉപരോധം ആവശ്യപ്പെട്ടെന്ന വാർത്ത യു.എ.ഐ വിശ്വസിച്ചത് സൗദിയെ ഞെട്ടിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് സൗദി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യു.എ.ഇ പിന്മാറിയാൽ സുഡാനിലെ യുദ്ധം അവസാനിക്കുമെന്ന വിശ്വാസത്തിലാണ് സൗദി ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.എസ്.എഫിനെ പിന്തുണയ്ക്കുന്ന യു.എ.ഇക്കെതിരെ സൗദി നടപടിക്കൊരുങ്ങുന്നതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. സൗദി, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ സുഡാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നത്. നേരത്തെ സുഡാൻ ആഭ്യന്തര യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാനും സൗദി ശ്രമിച്ചിരുന്നു.

ട്രംപ് ആർ.എസ്.എഫ് കമാൻഡർമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയെങ്കിലും യു.എ.ഇയെ ഒഴിവാക്കി. എന്നാൽ ആർ.എസ്.എഫ് നേതാവിന്റെ സഹായി എമിറാത്തി ഐ.ഡി ഉപയോഗിക്കുന്നതായി യു.എസ് വെളിപ്പെടുത്തി. ഡാർഫറിലെ ആർ.എസ്.എഫ് നടപടികൾ വംശഹത്യക്ക് തുല്യമാണെന്ന് ഐക്യരാഷ്ട്രസഭയും നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *