നിർബന്ധിത മതപരിവർത്തനവും മിശ്രവിവാഹവും തടയാൻ ബീഹാറിൽ കർശന നിയമം വേണമെന്ന് ബി.ജെ.പി എം.എൽ.എമാർ ആവശ്യപ്പെട്ടു.
നിയമസഭയുടെ അവസാന ദിവസം ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് ബി.ജെ.പി-എൻ.ഡി.എ പ്രതിനിധികൾ ഈ ആവശ്യമുന്നയിച്ചത്.യു.പി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേതിന് സമാനമായ നിയമം ബിഹാറിലും വേണമെന്ന് മൈഥിലി താക്കൂർ ഉൾപ്പെടെയുള്ള 18 ബി.ജെ.പി എം.എൽ.എമാർ സ്പീക്കറോട് ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളിലെ മാതൃകയിൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കർശന നിയമം വേണമെന്നാണ് എം.എൽ.എമാരുടെ ആവശ്യം. ഇതേപ്പറ്റി പഠിക്കുമെന്നും ആവശ്യമെങ്കിൽ ബിഹാറിലും നിയമം നടപ്പിലാക്കുമെന്നും സ്പീക്കർ പ്രേം കുമാർ അറിയിച്ചു.
യു.പി മാതൃകയിൽ 20 വർഷം വരെ തടവ് ലഭിക്കുന്ന കർശന നിയമം ബിഹാറിലും വേണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ നടപ്പിലാക്കുമെന്നും സ്പീക്കർ പ്രേം കുമാർ വ്യക്തമാക്കി.
ബക്സറിൽ ആയിരത്തിലധികം ദളിത് കുടുംബങ്ങൾ മതംമാറിയതായി ബി.ജെ.പി എം.എൽ.എ മിഥിലേഷ് തിവാരി ആരോപിച്ചു. യു.പി മാതൃകയിലുള്ള നിയമം വേണമെന്നും മതംമാറിയവർക്ക് സംവരണാനുകൂല്യങ്ങൾ നൽകുന്നതിനെതിരെ നടപടി വേണമെന്നും സഭയിൽ ആവശ്യമുയർന്നു.
