യുഎസ്-ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ വർഷം നടത്തി. ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം, ഖത്തറിലെ അൽ ഉദൈദ്, കുവൈത്തിലെ അൽ സലേം, യുഎഇയിലെ അൽ ദാഫ്ര എന്നീതാവളങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്.
അബുദാബിയിലും കുവൈത്തിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഈ രാജ്യങ്ങൾ വ്യോമപാതകൾ അടയ്ക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു.
ബഹ്‌റൈനിലെ യുഎസ് നേവി ബേസിന് നേരെ നടന്ന ആക്രമണത്തിൽ വൻ പുകപടലങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം വ്യാപിപ്പിച്ചത് ലക്ഷക്കണക്കിന് പ്രവാസികളെയും ഇന്ത്യയെയും വലിയ ആശങ്കയിലാഴ്ത്തി.
ജനലുകളില്ലാത്ത സുരക്ഷിത മുറികളിലേക്ക് മാറാനും അത്യാവശ്യ സാധനങ്ങൾ കരുതാനും ബഹ്‌റൈൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി. ഖത്തറിന് നേരെയുള്ള മിസൈലുകൾ തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്.ഖത്തറിന് നേരെയുള്ള മിസൈലുകൾ തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച ബഹ്‌റൈൻ, ഉചിതമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു.
മലയാളികളടക്കമുള്ള വലിയൊരു പ്രവാസി സമൂഹം മേഖലയിലുള്ളതിനാൽ സ്ഥിതിഗതികൾ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
