ഇസ്രയേൽ-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. അമേരിക്കൻ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെയുള്ള ഈ ‘മുൻകരുതൽ’ നീക്കത്തിൽ, ഇറാന്റെ പ്രസിഡൻഷ്യൽ കേന്ദ്രങ്ങളും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമുള്ള മേഖലകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടത്.
മേഖലയിൽ യുദ്ധഭീതി വർധിപ്പിക്കുന്ന ഈ സൈനിക നീക്കം ഇരുരാജ്യങ്ങളുടെയും സംയുക്ത പദ്ധതിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാന്റെ ആകാശത്തും ഗൾഫ് ഓഫ് ഒമാനിലും നിരീക്ഷണം ശക്തമാക്കി യുഎസ് നേവി. ഇറാന്റെ പ്രത്യാക്രമണ സാധ്യതകൾ തത്സമയം നിരീക്ഷിക്കാൻ അത്യാധുനിക MQ-4C ട്രൈറ്റൺ ഡ്രോണുകളെയാണ് വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണിലെ വ്യോമയുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.ഇസ്രയേൽ-അമേരിക്ക സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഇറാന്റെ ആകാശത്ത് നിരീക്ഷണം ശക്തമാക്കി യുഎസ് നേവി.
ഇസ്രയേൽ പ്രതിരോധ മന്ത്രാലയവും ചാനൽ 12-ഉം സ്ഥിരീകരിച്ച ഈ ‘പ്രീ-എംപ്റ്റീവ്’ ആക്രമണത്തിന് പരോക്ഷ പിന്തുണയുമായി അത്യാധുനിക MQ-4C ട്രൈറ്റൺ ഡ്രോണുകളാണ് രംഗത്തുള്ളത്.
ഇറാന്റെ പ്രത്യാക്രമണ സാധ്യതകൾ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനുമാണ് ഈ ഡ്രോണുകളെ വിന്യസിച്ചിരിക്കുന്നത്.ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കാനുള്ള ‘മുൻകരുതൽ’ (Pre-emptive) നടപടിയായാണ് ഈ ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു.
ശനിയാഴ്ച പുലർച്ചെ ആരംഭിച്ച സംയുക്ത നീക്കത്തിൽ ഇറാന്റെ പ്രസിഡൻഷ്യൽ കേന്ദ്രങ്ങളും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമുള്ള മേഖലകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടത്.ആക്രമണം ശക്തമായതോടെ സുരക്ഷാ മുൻകരുതലായി ഖമേനിയെ അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
