യുഎഇയിലെ അൽ ദാഫ്ര (Al Dhafra), ബഹ്‌റൈനിലെ യുഎസ് നേവി ആസ്ഥാനം എന്നിവിടങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രത. അബുദാബിയിലും കുവൈത്തിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുഎഇയും കുവൈത്തും തങ്ങളുടെ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചു.
യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് മറുപടിയായി ഖത്തറിലെ അൽ ഉദൈദ് (Al Udeid) ഉൾപ്പെടെയുള്ള യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.
