ഇറാനിലെ സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റേത് ചരിത്രപരമായ നേതൃത്വമാണെന്നും ഇസ്രയേലിന്റെ ഉറ്റ സുഹൃത്താണ് അദ്ദേഹമെന്നും എക്സിൽ (X) പങ്കുവെച്ച വീഡിയോയിലൂടെ നെതന്യാഹു പറഞ്ഞു.

ഇറാന്റെ ഭീഷണി അവസാനിപ്പിക്കാൻ യുഎസ് നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.

ഇറാനിലെ ഭീകരഭരണകൂടം ഉയർത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കാൻ ഇസ്രയേലും അമേരിക്കയും സംയുക്ത നീക്കം ആരംഭിച്ചതായി നെതന്യാഹു പ്രഖ്യാപിച്ചു.

ഇറാന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ‘സ്വതന്ത്ര ഇറാനു’ വേണ്ടിയുള്ള മാറ്റത്തിന്റെ സമയം അതിക്രമിച്ചെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണമാറ്റം ലക്ഷ്യമിട്ടുള്ളവ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് നെതന്യാഹു ഇതിലൂടെ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *