Month: February 2026

ഇന്ധന പ്രതിസന്ധി: ക്യൂബയിൽ വിമാന സർവീസുകൾ നിലയ്ക്കുന്നു

അമേരിക്കൻ ഉപരോധം കടുത്തതോടെ ക്യൂബയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായി. വിമാനത്താവളങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.അമേരിക്കൻ ഉപരോധം മൂലം കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായി. ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സമ്മർദ്ദം കാരണമുണ്ടായ…

ഡിഎൻഎ ഫലം പോസിറ്റീവ്; അസ്ഥികൾ ജൈനമ്മയുടേത് തന്നെ

ചേർത്തല പള്ളിപ്പുറത്തെ വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥികൾ കാണാതായ ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സാമ്പിളുകളുമായി നടത്തിയ ശാസ്ത്രീയ പരിശോധന പോസിറ്റീവ് ആയതോടെയാണ് മൃതദേഹാവശിഷ്ടങ്ങൾ ജൈനമ്മയുടേതാണെന്ന് ഉറപ്പിച്ചത്. പോലീസ് ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിലെ ഏകപ്രതി സെബാസ്റ്റ്യനാണെന്ന്…

ടി20 ലോകകപ്പിലെ ‘കോടീശ്വരന്മാർ സഞ്ജു ഉൾപ്പെടെ 5 ഇന്ത്യക്കാർ

ഇന്ത്യയിൽ ക്രിക്കറ്റ് കേവലം ഒരു കായിക വിനോദമല്ല, മറിച്ച് കോടികൾ മറിയുന്ന വലിയൊരു വ്യവസായം കൂടിയാണ്. നിലവിൽ നടക്കുന്ന 2026-ലെ ടി-20 ലോകകപ്പിൽ കളിക്കുന്ന താരങ്ങളുടെ വാണിജ്യ മൂല്യവും സമ്പാദ്യവും ഇതിന് തെളിവാണ്. ടൂർണമെന്റിലെ ഏറ്റവും ധനികരായ 10 താരങ്ങളുടെ പട്ടികയിൽ…

പാകിസ്താന്റെ U-TURN; ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ പാക് ടീം പങ്കെടുക്കുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ആദ്യം വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ…

ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇ.ഡി നോട്ടീസ്; സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നോട്ടീസ് അയച്ചു. അടുത്ത ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും, ശബരിമലയിലെ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ചെന്ന ആരോപണവുമാണ്…

ഒമാൻ തകർന്നു; സിംബാബ്‌വെയ്ക്ക് അനായാസ ലക്ഷ്യം

2026 ടി20 ലോകകപ്പിൽ ഒമാനെ 103 റൺസിന് എറിഞ്ഞൊതുക്കി സിംബാബ്‌വെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 19.5 ഓവറിൽ എല്ലാവരും പുറത്തായി.എൻഗരവ, മുസാറബാനി, ഇവാൻസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഒമാനെ തകർത്തു. ക്യാപ്റ്റൻ സിക്കന്ദർ റാസ ഒരു വിക്കറ്റും…

സഹപാഠിയെ വെടിവെച്ചു കൊന്നു നടുക്കം മാറാതെ വിദ്യാലയം

പഞ്ചാബിലെ ലോ കോളേജ് ക്ലാസ് മുറിയിൽ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു കൊന്നു. ഒന്നാം വർഷ വിദ്യാർത്ഥിനി സന്ദീപ് കൗറാണ് മരിച്ചത്. കൃത്യത്തിന് ശേഷം പ്രതി പ്രിൻസ് രാജ് സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പ്രതി പ്രിൻസ് രാജിന്റെ നില ഗുരുതരം. സന്ദീപ് കൗർ…

ഇന്ത്യ-പാക് പരമ്പര: കരുനീക്കവുമായി പിസിബി; മൗനം പാലിച്ച് ഐസിസി

ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെ പിന്തുണച്ച് ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാകിസ്ഥാൻ പിൻവലിച്ചേക്കും. ഐസിസിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇതോടൊപ്പം ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്ന ആവശ്യവും പാകിസ്ഥാൻ ചർച്ചയിൽ…

മലയാള സിനിമയിൽ ജോലിസമയം 12 മണിക്കൂറാക്കി; പുതിയ കരാർ പ്രാബല്യത്തിൽ

മലയാള സിനിമാ മേഖലയിലെ തൊഴിൽ വ്യവസ്ഥകൾ പുതുക്കി ഫെഫ്കയും നിർമ്മാതാക്കളും പുതിയ കരാറിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് സിനിമാ ചിത്രീകരണ സമയം 16 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കുറച്ചു. സിനിമയിലെ വിവിധ തൊഴിൽ മേഖലകളെ ബാധിക്കുന്ന നിർണ്ണായക മാറ്റങ്ങളാണ് പുതിയ കരാറിലുള്ളത്.…

ഇന്ത്യയിൽ ലോകകപ്പ്: യുഎസ് ടീമിന് ട്രംപിന്റെ ആശംസ

ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച യുഎസ്എ ടീമിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തോൽവിയിലും ടീം പുലർത്തിയ കരുത്തിനെ അഭിനന്ദിച്ച ട്രംപ്. ഫെബ്രുവരി 8-ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് യുഎസ് ടീമിന് ആശംസകൾ നേർന്നെങ്കിലും, അതിനോടകം…