Month: February 2026

പാകിസ്ഥാനെതിരെ കളിക്കാൻ തയ്യാർ; മൂന്ന് ജയങ്ങൾ ആത്മവിശ്വാസം നൽകുന്നുവെന്ന് സൂര്യകുമാർ യാദവ്

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യൻ ടീം സജ്ജമാണെന്നും ടീം കൊളംബോയിലേക്ക് തിരിക്കുമെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. പാകിസ്ഥാനുമായി കളിക്കില്ലെന്ന് ഇന്ത്യ പറഞ്ഞിട്ടില്ലെന്നും, നിലവിൽ അവർ എടുത്ത തീരുമാനത്തിൽ ഇന്ത്യക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ചതിന്റെ…

വാഹനാപകടം: മണിയൻപിള്ള രാജു അറസ്റ്റിൽ പിന്നീട് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരത്ത് ബൈക്ക് യാത്രക്കാരെ കാറിടിപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്ഷ്യമായി വാഹനമോടിച്ചതിനും അപകടത്തിന് ശേഷം നിർത്താതെ പോയതിനുമാണ് കേസെടുത്തിരിക്കുന്നത്.അറസ്റ്റ് രേഖപ്പെടുത്തിയ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം…

കൊറിയൻ ഗെയിം അഡിക്ഷൻ ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഓൺലൈൻ ഗെയിം അഡിക്ഷനെത്തുടർന്ന് മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം രാജ്യത്തെ നടുക്കി. ഭാരത് സിറ്റിയിലെ അപ്പാർട്ട്‌മെന്റിൽ ഫെബ്രുവരി 4-ന് പുലർച്ചെയാണ് 12, 14, 16 വയസ്സുള്ള പെൺകുട്ടികൾ ഈ കടുംകൈ ചെയ്തത്. മാതാപിതാക്കൾ…

ജെൻ സി: ബുദ്ധിശക്തി കുറയുന്ന ആദ്യ തലമുറ സ്ക്രീൻ ഉപയോഗവും എഐയും വില്ലനാകുന്നു

മില്ലേനിയലുകളെ അപേക്ഷിച്ച് ‘ജെൻ സി’ (Gen Z) തലമുറയുടെ ഐക്യു (IQ) നിലവാരത്തിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നതായി പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു . ചരിത്രത്തിലാദ്യമായാണ് മുൻതലമുറയേക്കാൾ ബുദ്ധിശക്തി കുറഞ്ഞ ഒരു തലമുറ വളർന്നുവരുന്നത്. ശ്രദ്ധാപരിധി, ഓർമ്മശക്തി, വായനാശീലം, ഗണിതശാസ്ത്രപരമായ കഴിവുകൾ…

തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തു

തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തിനെതിരെയും ഉടമയായ നടനെതിരെയും പോലീസ് കേസെടുത്തു. മണിയൻപിള്ള രാജുവിനൊപ്പം ഡ്രൈവറുണ്ടായിരുന്നുവെന്നും ക്ലബ്ബിന് പുറത്തുവെച്ച് കാറിന് പിന്നിൽ ബൈക്കിടിക്കുകയായിരുന്നുവെന്നും മകൻ നിരഞ്ജ് വിശദീകരിച്ചു. സെക്യൂരിറ്റി ജീവനക്കാരിൽ നിന്നാണ്…

ലഹരിമരുന്ന് കേസ്: നടി അഞ്ജു കൃഷ്ണയുൾപ്പെടെ എട്ടുപേർ ചെന്നൈയിൽ അറസ്റ്റിൽ

നടി അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായികയും ഉൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ജുവിനൊപ്പം വിൻസി നിവേദ, അൽവി ബിൻഷ തുടങ്ങി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.ലഹരിക്കേസിൽ പിടിയിലായ വിഘ്‌നേശ്വറിൽ നിന്ന് ലഭിച്ച വിവരമാണ് വൻ…

നടന‍ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; കേസെടുത്ത് പോലീസ്

തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയായ നടനെതിരെ പൊലീസ് കേസെടുത്തു. മണിയൻപിള്ള രാജുവിന്റെ കാറിടിച്ച സംഭവത്തിൽ അലക്ഷ്യമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടമുണ്ടാക്കിയതിനും മ്യൂസിയം പോലീസ്…

ബേപ്പൂരിൽ ചികിത്സയ്ക്ക് ബാങ്ക് ലോൺ എടുക്കേണ്ട അവസ്ഥ റിയാസിനെതിരെ അൻവർ

ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി പി.വി. അൻവർ മന്ത്രി റിയാസിനെ വിമർശിച്ചു. ആറ് മാസം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടം ഇതുവരെ തുറന്നുകൊടുത്തില്ലെന്നും, ഗൈനക്കോളജി ഉൾപ്പെടെയുള്ള അവശ്യ വിഭാഗങ്ങളോ ആംബുലൻസോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം…

വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പരിഗണനയിൽ വിദേശകാര്യ മന്ത്രാലയം

വെനസ്വേല ഇന്ത്യയുടെ ദീർഘകാല വ്യാപാര പങ്കാളിയാണെന്നും അവിടെനിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നത് പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും ജനതാൽപ്പര്യവും മുൻനിർത്തിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് എണ്ണ ഇറക്കുമതിയിൽ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയ വിദേശകാര്യ…

ഇന്ത്യ-യുഎസ് വ്യാപാര കരാർ സംയുക്ത പ്രസ്താവന ഉടൻ കരാർ മാർച്ച് പകുതിയോടെ

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ മാർച്ച് പകുതിയോടെ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനുള്ളിൽ പുറത്തിറങ്ങുമെന്നും തുടർന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചുകൊണ്ട് അമേരിക്ക ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ-യുഎസ് വ്യാപാര…