പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഗൾഫിലെ മലയാളികളുടെ ആശങ്കയറിയിച്ച അദ്ദേഹം, ആവശ്യമെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കി.ഗൾഫിലെ സംഘർഷസാധ്യത കണക്കിലെടുത്ത് നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

ദുബായിൽ കുടുങ്ങിയ 150 വിദ്യാർത്ഥികളടക്കമുള്ള മലയാളികളെയും 200ഓളം കന്നഡികരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ശ്രമങ്ങൾ തുടരുന്നു.പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യ അതീവ ജാഗ്രതയിലാണ്.

വിദേശകാര്യമന്ത്രി ഗൾഫ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുകയും പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരെ ബന്ധപ്പെടാൻ ഒരുങ്ങുകയും ചെയ്യുന്നു.

മിഡിൽ ഈസ്റ്റിൽ നാനൂറിലേറെ വിമാനസർവീസുകൾ തടസപ്പെട്ട സാഹചര്യത്തിൽ നാളെ നടക്കാനിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *