സിഎസ്കെ 2026 ജഴ്സി ലോഞ്ച് വീഡിയോയിൽ സഞ്ജു സാംസണ് കിടിലൻ ബിൽഡ് അപ്പുമായി നായകൻ ഋതുരാജ് ഗെയ്ക്‌വാദ്. ജഴ്സി മോഷണം പോകുന്നതും ധോണി അത് വീണ്ടെടുക്കുന്നതുമായ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കകം 40 ലക്ഷത്തിലേറെ പേർ കണ്ടു.
സഞ്ജുവിന്റെ സാന്നിധ്യം വീഡിയോയെ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമാക്കിയിട്ടുണ്ട്.
ചെന്നൈ ജഴ്സി ലോഞ്ച് വീഡിയോയിൽ നെറ്റിപ്പട്ടവും തോരണങ്ങളും നിറഞ്ഞ മുറിക്ക് മുന്നിൽ നിശബ്ദരായിരിക്കാൻ ഋതുരാജ് നിർദ്ദേശിക്കുന്നത് സഞ്ജു സാംസണുള്ള ‘മാസ്സ്’ റഫറൻസായി. “
അകത്ത് എന്റെ സുഹൃത്തുക്കളാണ്” എന്ന ഋതുരാജിന്റെ മറുപടിയും കേരളീയ പശ്ചാത്തലവും സഞ്ജു ആരാധകർക്കിടയിൽ വൻ തരംഗമായിക്കഴിഞ്ഞു18 കോടി രൂപയ്ക്ക് ജഡേജയെയും സാം കറനെയും കൈമാറി ചെന്നൈ സ്വന്തമാക്കിയ സഞ്ജു സാംസണിന്റെ വരവിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു.
ലോകകപ്പ് തിരക്കുകൾ കാരണം താരം ഇതുവരെ ക്യാമ്പിൽ ചേർന്നിട്ടില്ലെങ്കിലും, കഴിഞ്ഞദിവസം ചെപ്പോക്കിൽ
