പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ. ഒമാൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സൂചന നൽകി.

ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഇത് നേരത്തെയാകാമായിരുന്നു എന്നും ട്രംപ് പ്രതികരിച്ചു. ഇറാൻ തിരഞ്ഞെടുത്ത ഈ പ്രായോഗികമായ വഴി മുൻപേ സ്വീകരിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *