ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഹാർമോസ്ഗനിലെ ഗേൾസ് സ്കൂളിലുണ്ടായ ആക്രമണത്തിൽ 108 വിദ്യാർത്ഥികളടക്കം ആകെ 201 പേർ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇറാനിലെ ജിംനേഷ്യത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.

ഇതിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. അമേരിക്കയ്‌ക്കെതിരെ ശക്തമായ പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *