പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. 137 മിസൈലുകളും 209 ഡ്രോണുകളും ഉപയോഗിച്ച് യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.

യുഎഇ ലക്ഷ്യമാക്കി ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും തൊടുത്തുവിട്ടു. ഇതിൽ 14 ഡ്രോണുകൾ പലയിടത്തായി പതിച്ചെങ്കിലും ആളപായമില്ലെന്ന് യുഎസ് അറിയിച്ചു. ഖമേനി കൊല്ലപ്പെട്ടെന്ന് ഇസ്രയേലും ട്രംപും അവകാശപ്പെടുമ്പോഴും ഇറാൻ അത് നിഷേധിച്ചു.

ഇതിനിടെ, “ഇമാം അലിയുടെ നാമത്തിൽ” എന്ന് തുടങ്ങുന്ന പുതിയ പോസ്റ്റ് ഖമേനിയുടെ എക്സ് (X) ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടത് ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *