ഇറാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം 201 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹാർമോസ്ഗനിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണമാണ് ഇതിൽ ഏറ്റവും മാരകം. ഇതിന് തിരിച്ചടിയായി യുഎസ് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.

ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന ഇസ്രയേൽ അവകാശവാദത്തെത്തുടർന്ന് ഇറാൻ-ഇസ്രയേൽ തർക്കം രൂക്ഷമാകുന്നു. ഖമേനി ജീവിച്ചിരിപ്പില്ല എന്നതിന് തെളിവുണ്ടെന്ന് നെതന്യാഹു പ്രസ്താവിച്ചു. ഇറാൻ ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഖമേനിയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ ഉദ്യോഗസ്ഥർ അവകാശപ്പെട്ടെങ്കിലും, ഇറാൻ ഈ വാദങ്ങൾ പൂർണ്ണമായും തള്ളി. ഖമേനി സുരക്ഷിതനാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഔദ്യോഗികമായിഅറിയിച്ചു.

ഖമേനി കൊല്ലപ്പെട്ടെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയത് ലോകമെങ്ങും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *