യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൾ, മരുമകൻ എന്നിവർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങൾ തുടരുന്നതായും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം (IDF) വ്യക്തമാക്കി.
ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. “ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടു” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു
.ഖമേനി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിലും ലോകത്തും സമാധാനം കൈവരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാനിൽ ആക്രമണം തുടരുമെന്നും, ജനങ്ങൾക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പൈശാചികനായ മനുഷ്യൻ ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.യുഎസ് പിന്തുണയോടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹാർമോസ്ഗനിലെ ഗേൾസ് സ്കൂളിലുണ്ടായ ആക്രമണത്തിൽ നൂറിലധികം വിദ്യാർത്ഥികളാണ് മരിച്ചത്. ഇതിന് തിരിച്ചടിയായി ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
