ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിക്ക് ലഭിച്ച അർഹമായ ശിക്ഷയാണിതെന്നും, ഇറാന്റെ മോചനത്തിനും ആഗോള സമാധാനത്തിനും ഈ നീക്കം അനിവാര്യമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ഖമനയിയുടെ ഭീകരതയ്ക്ക് ഇരയായ ലക്ഷക്കണക്കിന് നിരപരാധികൾക്ക് ലഭിച്ച നീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖമനയിയുടെ അന്ത്യം ലോകമെമ്പാടുമുള്ള നിരപരാധികൾക്ക് ലഭിച്ച നീതിയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രയേലുമായി ചേർന്നുള്ള അതിസങ്കീർണ്ണമായ നിരീക്ഷണങ്ങളിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയുമാണ് ഖമനയിയെയും അനുയായികളെയും വകവരുത്തിയതെന്ന് അമേരിക്ക അവകാശപ്പെടുന്നു.

ആഗോള ഭീകരതയ്ക്കെതിരായ നിർണ്ണായക വിജയമാണിതെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇറാൻ ജനതയ്ക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള സുവർണ്ണാവസരമാണിതെന്ന് ട്രംപ് വ്യക്തമാക്കി. നിലവിൽ ഇറാൻ സൈന്യവും പൊലീസും വലിയ ആശയക്കുഴപ്പത്തിലാണെന്നും, ഭൂരിഭാഗം പേരും കീഴടങ്ങാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *