ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ 2026 ടി-20 ലോകകപ്പ് സെമിയിൽ കടന്നു. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം, സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (97 റൺസ്) കരുത്തിൽ നാല് പന്ത് ശേഷിക്കെ സൂര്യയും സംഘവും മറികടന്നു.

50 പന്തിൽ 97 റൺസുമായി സഞ്ജു സാംസൺ നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്ത്യയെ ഗ്രൂപ്പ് 1-ൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിച്ചു. ക്യാപ്റ്റനെന്ന നിലയിൽ തന്റെ 50-ാം മത്സരത്തിനിറങ്ങിയ സൂര്യകുമാർ യാദവിന് ഈ വിജയം സവിശേഷമായി.

തോറ്റാൽ പുറത്താകുമായിരുന്ന നിർണ്ണായക മത്സരത്തിൽ വിൻഡീസിനെ വീഴ്ത്തി ഇന്ത്യ കിരീടപ്രതീക്ഷ നിലനിർത്തി.ക്യാപ്റ്റനായുള്ള ആദ്യ 50 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (40 എണ്ണം) നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കി.

ഏകദിനത്തിൽ വിരാട് കോഹ്‌ലിയും ടി-20യിൽ രോഹിത് ശർമയും നേടിയ 39 വിജയങ്ങളുടെ റെക്കോർഡാണ് സൂര്യ മറികടന്നത്. ഈ ചരിത്രനേട്ടത്തോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിന്നിംഗ് റേറ്റ് ഉള്ള ക്യാപ്റ്റനായി സ്കൈ മാറി.ക്യാപ്റ്റനായുള്ള ആദ്യ 50 മത്സരങ്ങളിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ സൂര്യകുമാർ യാദവ് (40) ഒന്നാമതെത്തി.

കോഹ്‌ലി (39), രോഹിത് (39) എന്നിവർക്ക് പിന്നാലെ ധോണി (31), ദ്രാവിഡ് (27), ഗാംഗുലി (25) തുടങ്ങിയ ഇതിഹാസങ്ങളും ഈ പട്ടികയിലുണ്ട്. വിശ്വസ്തരായ സീനിയർ താരങ്ങളെ പിന്നിലാക്കിയാണ് സൂര്യകുമാർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.സച്ചിൻ ടെൻഡുൽക്കർ – 16 (ഏകദിനം).

ലോകകപ്പ് സെമി പോരാട്ടങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 4-ന് കൊൽക്കത്തയിൽ നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. മാർച്ച് 5-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *