പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ രമേഷ് പിഷാരടി സമ്മതം മൂളി. രാഹുൽ മാങ്കൂട്ടത്തിലിന് പകരം പിഷാരടിയെ പരിഗണിക്കുമ്പോൾ, കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി.

കണ്ണൻ ഗോപിനാഥന്റെ പേരും ചർച്ചയിലുണ്ടെങ്കിലും പിഷാരടിക്കാണ് മുൻഗണന.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ 50 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യാത്രയ്ക്ക് ശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.

സിറ്റിംഗ് സീറ്റുകളും തർക്കമില്ലാത്ത മണ്ഡലങ്ങളുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയ ആദ്യഘട്ട പട്ടികയിൽ ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും ഇടംപിടിച്ചു.

കെ. മുരളീധരൻ (വട്ടിയൂർക്കാവ്), ടി.എൻ. പ്രതാപൻ (മണലൂർ), വി.ടി. ബൽറാം (തൃത്താല) എന്നിവരടങ്ങുന്ന പട്ടികയിൽ രമ്യ ഹരിദാസിനെ അടൂരിലും ജ്യോതികുമാർ ചാമക്കാലയെ പത്തനാപുരത്തും പരിഗണിക്കുന്നു. പാലക്കാട്, തൃപ്പൂണിത്തുറ സീറ്റുകളിൽ ചർച്ചകൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *