പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിനിടയിലും 2026 ടി20 ലോകകപ്പ് സുരക്ഷിതമായി തുടരുമെന്ന് ഐസിസി. ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മടക്കയാത്രയ്ക്കായി പ്രത്യേക സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളെ സംഘർഷം ബാധിക്കില്ലെന്നും ഐസിസി വ്യക്തമാക്കി.ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഒഴിവാക്കി, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവ വഴി താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഐസിസി പ്രത്യേക യാത്രാ പദ്ധതി തയ്യാറാക്കി.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യാത്ര, ലജിസ്റ്റിക്സ്, സുരക്ഷ എന്നിവ ഉറപ്പാക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്നും ഐസിസി വ്യക്തമാക്കി.

താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷയ്ക്കായി ഐസിസി പ്രത്യേക ട്രാവൽ സപ്പോർട്ട് ഡെസ്ക് ആരംഭിച്ചു. ലോകകപ്പ് കാണാനെത്തിയ വിദേശികൾ അന്താരാഷ്ട്ര യാത്രാ നിർദ്ദേശങ്ങൾ പരിശോധിച്ച് മാത്രമേ മടക്കയാത്ര പ്ലാൻ ചെയ്യാവൂ എന്നും ഐസിസി നിർദ്ദേശിച്ചു.

സുരക്ഷാ സാഹചര്യം വിലയിരുത്തി മാത്രം യാത്രകൾ തീരുമാനിക്കാൻ ആരാധകർക്കും ഉദ്യോഗസ്ഥർക്കും ഐസിസി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *