പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നു. ഇസ്രയേലും ഇറാനും തമ്മിൽ ശക്തമായ പ്രത്യാക്രമണങ്ങൾ തുടരുന്നതിനിടെ, ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലുണ്ടായ ഇറാൻ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്. ഇറാന്റെ പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ ജിസിസി രാജ്യങ്ങൾ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.അയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് കനത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.
ഖമനയിയുടെ പാത പിന്തുടരുമെന്നും ശത്രുവിന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ വ്യക്തമാക്കി.
ഇതിനിടെ, യുഎസ് പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇത് തള്ളി. എന്നാൽ, ഇറാനെതിരായ നീക്കങ്ങൾക്കിടെ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ട വിവരം വാഷിംഗ്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്.
