ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക് കാർണിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു. ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഈ പ്രതിനിധിതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാപാരം, നിക്ഷേപം, ഊർജ്ജം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടാനൊരുങ്ങി ഇന്ത്യയും കാനഡയും. അധികാരമേറ്റ ശേഷമുള്ള മാർക് കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഫെബ്രുവരി 27-ന് മുംബൈയിലെത്തിയ അദ്ദേഹം, ഡൽഹിയിലെ നിർണ്ണായക ചർച്ചകൾക്ക് ശേഷം മടങ്ങും.
