ടി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സഞ്ജു ഒരു ലോകോത്തര താരമാണെന്നും നിർണ്ണായക ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെന്നും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ പ്രശംസിച്ചു.
സഞ്ജുവിന്റെ ബാറ്റിങ് ശൈലിയെ ഗൗതം ഗംഭീർ പ്രശംസിച്ചു. അനാവശ്യ ഷോട്ടുകൾ ഒഴിവാക്കി സാധാരണ ക്രിക്കറ്റ് ഷോട്ടുകളിലൂടെ ഇന്നിങ്സ് പടുത്തുയർത്തിയ സഞ്ജുവിന്റെ രീതി ‘സ്മാർട്ട്’ ആണെന്ന് അദ്ദേഹം പറഞ്ഞു.
സിംബാബ്‌വേക്കെതിരെയും സഞ്ജു തന്റെ റോൾ ഭംഗിയായി നിർവഹിച്ചെന്നും അദ്ദേഹം ഒരു ലോകോത്തര താരമാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു.ഈഡൻ ഗാർഡൻസിൽ നടന്ന സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ വിജയിച്ചു.
വിൻഡീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 199 റൺസ് നേടി ഇന്ത്യ മറികടന്നു. നിർണ്ണായക മത്സരത്തിലെ ഈ ജയത്തോടെ ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു.സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്.
വെറും 50 പന്തിൽ നിന്ന് 12 ഫോറും 4 സിക്സും ഉൾപ്പെടെ 97 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. 194 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.സെമി ഫൈനലിൽ ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും.
മാർച്ച് 5-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. മാർച്ച് 4-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഒന്നാം സെമിയിൽ സൗത്ത് ആഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും.
