2026 ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനലിൽ കടന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം, സഞ്ജു സാംസണിന്റെ (97*) തകർപ്പൻ ബാറ്റിങ് കരുത്തിൽ 19.2 ഓവറിൽ ഇന്ത്യ മറികടന്നു.

വിൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ 50 പന്തിൽ 97 റൺസ്* (12 ഫോർ, 4 സിക്സ്) അടിച്ചുകൂട്ടി സഞ്ജു സാംസൺ ഇന്ത്യയെ സെമിയിലെത്തിച്ചു.

194 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ സഞ്ജു, ടി20 ലോകകപ്പ് റൺ ചേസിംഗിൽ വിരാട് കോലിയുടെ റെക്കോർഡ് (82*) മറികടന്നാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ടി20 ലോകകപ്പിലെ ഒരു മത്സരത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ബൗണ്ടറികൾ (16) നേടുന്ന താരമെന്ന റെക്കോർഡ് ഇനി സഞ്ജു സാംസണ് സ്വന്തം. 12 ഫോറും 4 സിക്സും അടക്കം വെടിക്കെട്ട് തീർത്ത സഞ്ജു, രോഹിത് ശർമ്മയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് തകർത്തത്. മറ്റ് ഇന്ത്യൻ വെടിക്കെട്ട് വീരന്മാരെയെല്ലാം പിന്നിലാക്കിയാണ് സഞ്ജുവിന്റെ ഈ കുതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *