ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ ചലച്ചിത്ര താരങ്ങളും സോഷ്യൽ മീഡിയയിലൂടെ താരത്തിന് കൈയടിച്ചു.

സഞ്ജുവിന്റെ ഈ മാസ്മരിക പ്രകടനം കേരളക്കരയ്ക്ക് അഭിമാനനിമിഷമായി മാറി.സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനത്തെയും ഇന്ത്യൻ ടീമിന്റെ സെമി പ്രവേശനത്തെയും പുകഴ്ത്തി മെഗാസ്റ്റാർ മമ്മൂട്ടി.

“ക്ലാസ്, തനി ആധിപത്യം, ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത പ്രഖ്യാപനം” എന്നാണ് സഞ്ജുവിന്റെ ഇന്നിങ്സിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച ഈ കുറിപ്പ് ആരാധകർക്കിടയിൽ തരംഗമായി.

Leave a Reply

Your email address will not be published. Required fields are marked *