ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അപ്രതീക്ഷിതമായി രാജിവച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമുള്ള ഈ നീക്കത്തിന്റെ കാരണം വ്യക്തമല്ല. പുതിയ ഗവർണറായി ആർ.എൻ. രവിയെ നിയമിച്ചേക്കുമെന്നാണ് സൂചന.
ആനന്ദബോസിന്റെ രാജി തന്നെ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രത്തിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദം കാരണമാകാം ഗവർണറുടെ രാജിയെന്ന് മമത ബാനർജി ആരോപിച്ചു.
പുതിയ ഗവർണറായി ആർ.എൻ. രവിയെ നിയമിക്കുന്ന കാര്യത്തിൽ താനുമായി ആലോചനകൾ നടത്തിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നാണ് വിവരം അറിഞ്ഞതെന്നും മമത എക്സിൽ കുറിച്ചു.
