യുകെ സൈന്യത്തെ വിദേശത്തേക്ക് അയക്കുന്നതിനോ സൈനിക താവളങ്ങൾ വിട്ടുനൽകുന്നതിനോ മുമ്പ് പാർലമെന്റിന്റെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ജെറമി കോർബിൻ പുതിയ ബിൽ അവതരിപ്പിച്ചു. സ്പെയിനിന്റെ മാതൃക പിന്തുടർന്ന് ഈ ‘നിയമവിരുദ്ധ യുദ്ധ’ത്തിൽ നിന്ന് ബ്രിട്ടൻ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിട്ടനിലെ വിശാല ഇടത് സഖ്യത്തിന്റെ നേതൃത്വത്തിൽ ജെറമി കോർബിൻ അവതരിപ്പിച്ച ഈ ബില്ലിന് ഗ്രീൻ പാർട്ടി അംഗങ്ങളുടെയും സ്വതന്ത്ര എം.പിമാരുടെയും പിന്തുണയുണ്ട്.
അമേരിക്കയുടെ ഇറാൻ ആക്രമണത്തെ 49 ശതമാനം ബ്രിട്ടീഷുകാരും എതിർക്കുന്നുവെന്ന് യൂഗോവ് (YouGov) സർവ്വേ വ്യക്തമാക്കുന്നു. വ്യക്തമായ നിയമപരമായ അടിത്തറയില്ലാതെ യുദ്ധത്തിൽ പങ്കുചേരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും അറിയിച്ചിട്ടുണ്ട്.
