ആയത്തുല്ല ഖാംനഇയുടെ കൊലപാതകത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അനുശോചനം രേഖപ്പെടുത്തി. വ്യാഴാഴ്ച ഡൽഹിയിലെ ഇറാൻ എംബസിയിലെത്തിയ അദ്ദേഹം അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു.

പ്രതിപക്ഷത്തിന്റെ ശക്തമായ വിമർശനങ്ങൾക്കൊടുവിലാണ് ഇന്ത്യ ഖാംനഈയുടെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ടെഹ്‌റാനിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിന് പിന്നാലെ, ഇറാനിയൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖതിബ്‌സാദെയും എംബസിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു

.ഖാംനഈയുടെ വിയോഗത്തിൽ ഇറാൻ മൂന്ന് ദിവസത്തെ വിലാപചടങ്ങുകൾ ഒരുക്കി. ശനിയാഴ്ച യു.എസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഖാംനഈക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ടെഹ്‌റാനിലേക്ക് എത്തുന്നത്.

ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലും യുഎസും ആക്രമണം ശക്തമാക്കി. ഇസ്രായേലിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്നാണ് നടപടി. ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് മധ്യ ഇസ്രായേലിലും ജറുസലേമിലും വെസ്റ്റ് ബാങ്കിലും ജാഗ്രതാ സൈറണുകൾ മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *