നെടുമ്പാശേരിയിൽ നിന്ന് ഇന്നലെ ഗൾഫിലേക്ക് എട്ടും തിരിച്ചും ആറും വിമാനങ്ങൾ സർവീസ് നടത്തി. മസ്കത്തിൽ നിന്ന് മാത്രം ആറ് വിമാനങ്ങളാണ് എത്തിയത്. ഇതിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ, ഇൻഡിഗോ എന്നിവ ഉൾപ്പെടുന്നു. ഫുജൈറ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്നലെ 5 അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് നടന്നത്.
എന്നാൽ സംഘർഷ സാഹചര്യത്തിൽ വൻതോതിൽ വിമാനങ്ങൾ റദ്ദാക്കി; ഇന്നലെ 21-ഉം, ഇന്ന് 13-ഉം, നാളെ നടത്താനിരുന്ന 6 സർവീസുകളുമാണ് ഒഴിവാക്കിയത്.കരിപ്പൂരിലും തിരുവനന്തപുരത്തും വിമാന സർവീസുകൾ വൻതോതിൽ റദ്ദാക്കി.
ഗൾഫിൽ നിന്ന് കരിപ്പൂരിലെത്തേണ്ട 41 വിമാനങ്ങളും, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതും എത്തേണ്ടതുമായ 31 വിമാനങ്ങളുമാണ് ഒഴിവാക്കിയത്.കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസ് പുനരാരംഭിച്ചു. എന്നാൽ മറ്റ് വിമാനങ്ങളൊന്നും സർവീസ് നടത്തിയില്ല. ഇന്നും മസ്കത്തിലേക്കുള്ള വിമാനം മാത്രമായിരിക്കും സർവീസ് നടത്തുക.
