മുംബൈ വാംഖഡെയിൽ നടക്കുന്ന 2026 ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കരുത്തുറ്റ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 14 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റിന് 167 റൺസെടുത്തു. 42 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് ടീമിന് അടിത്തറയായത്. 8 ഫോറും 7 സിക്സറുമടക്കം 211.90 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പോരാട്ടം.

സൂപ്പർ ഓപ്പണർ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സിൽ 8 ഫോറുകളും 7 സിക്സറുകളും ഉൾപ്പെട്ടു. 211.90 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു താരം കളം നിറഞ്ഞാടിയത്.നിർണായക സെമിയിൽ ബാക്ക് ടു ബാക്ക് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ തിളങ്ങി.

89 റൺസെടുത്തതോടെ ടി20 ലോകകപ്പ് നോക്കൗട്ടിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡിൽ സഞ്ജു വിരാട് കോഹ്‌ലിക്കൊപ്പമെത്തി. വിൽ ജാക്സിന് വിക്കറ്റ് നൽകി മടങ്ങുമ്പോഴേക്കും റെക്കോർഡ് തിരുത്തിക്കുറിച്ചൊരു വെടിക്കെട്ട് പ്രകടനം സഞ്ജു കാഴ്ചവെച്ചിരുന്നു.

ടി20 ലോകകപ്പ് നോക്കൗട്ടുകളിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന താരങ്ങളുടെ പട്ടിക താഴെ നൽകുന്നു. 89 റൺസുമായി സഞ്ജു സാംസൺ ഇതിഹാസ താരം വിരാട് കോഹ്‌ലിക്കൊപ്പമെത്തി (2016-ൽ വെസ്റ്റ് ഇൻഡീസിനെതിരെ കോഹ്‌ലി 89* റൺസെടുത്തിരുന്നു). 2014-ൽശ്രീലങ്കയ്ക്കെതിരെ 77 റൺസും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 72* റൺസും നേടിയ കോഹ്‌ലിയുടെ മറ്റ് പ്രകടനങ്ങളും ഈ പട്ടികയിലുണ്ട്.സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷനും ഇന്ത്യക്കായി തകർത്തടിച്ചു.

18 പന്തിൽ 39 റൺസ് (2 സിക്സ്, 4 ഫോർ) നേടിയാണ് താരം മടങ്ങിയത്. ഓപ്പണർ അഭിഷേക് ശർമയെ (10) ഇന്ത്യക്ക് നേരത്തെ നഷ്ടമായിരുന്നു. നിലവിൽ സൂര്യകുമാർ യാദവും ശിവം ദുബെയുമാണ് ക്രീസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *