ടി20 ലോകകപ്പ് സെമിയിൽ സഞ്ജു സാംസണിന്റെയും സഹതാരങ്ങളുടെയും വെടിക്കെട്ട് ബാറ്റിംഗിൽ ഇംഗ്ലണ്ടിന് കൂറ്റൻ ലക്ഷ്യം. 42 പന്തിൽ 89 റൺസെടുത്ത സഞ്ജുവിനൊപ്പം ഇഷാൻ കിഷൻ (39), ശിവം ദുബെ (43) എന്നിവരും തിളങ്ങിയതോടെ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റിന് 253 റൺസടിച്ചു.
സഞ്ജുവിന്റെ 7 സിക്സറുകളും 8 ഫോറുകളും ഉൾപ്പെട്ട ഇന്നിങ്സാണ് ഇന്ത്യയെ റെക്കോർഡ് സ്കോറിലെത്തിച്ചത്.
ഹാർദിക് (27), തിലക് (21), സൂര്യകുമാർ (11) എന്നിവരും വേഗത്തിൽ റൺസുയർത്തിയതോടെ വാംഖഡെയിൽ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഇന്ത്യൻ ബാറ്റിംഗ് നിര കനത്ത തിരിച്ചടിയാണ് നൽകിയത്.
വിൻഡീസിനെതിരെയുള്ള അതേ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ, ഇംഗ്ലണ്ട് നിരയിൽ റെഹാൻ അഹമ്മദിന് പകരം ജാമി ഓവർട്ടൺ ഇടംപിടിച്ചു.
