സി.പി.ഐ.എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്.
പാർട്ടിയുമായുള്ള ദീർഘകാല ബന്ധം അവസാനിച്ചെങ്കിലും പോരാട്ടം തുടരുമെന്നും, തനിക്കെതിരെ നിന്ന ‘കള്ളന്മാരെ’ ജനമധ്യത്തിൽ തുറന്നുകാട്ടുമെന്നും പുറത്താക്കലിന് പിന്നാലെ ശശി പ്രതികരിച്ചു.
