ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് സെനറ്റിൽ കൊണ്ടുവന്ന പ്രമേയം 47-നെതിരെ 53 വോട്ടുകൾക്ക് പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് അംഗങ്ങൾ സംയുക്തമായി അവതരിപ്പിച്ച ബില്ലിന് ആവശ്യമായ 50 വോട്ടുകൾ തികയ്ക്കാനായില്ല.
ഇതോടെ ഇറാനെതിരായ സൈനിക നീക്കങ്ങൾ ശക്തമായി തുടരാൻ ട്രംപിന് വഴിതുറന്നു.
ഇറാന്റെ ‘രഹസ്യ’ വെടിനിർത്തൽ അപേക്ഷ
ഖമനയിയും ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടതോടെ തകർന്ന ഇറാൻ സൈന്യം, സിഐഎയെ വെടിനിർത്തലിനായി രഹസ്യമായി സമീപിച്ചു.
എന്നാൽ, കൃത്യമായ നേതൃത്വമില്ലാത്ത സാഹചര്യത്തിൽ സൈന്യം വെടിനിർത്തൽ അനുസരിക്കുമോ എന്ന കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥർക്ക് വലിയ സംശയമുണ്ട്.നേതൃത്വമില്ലാത്ത ഇറാൻ സേനയിൽ വെടിനിർത്തൽ ആര് പ്രഖ്യാപിക്കുമെന്നും ആര് അനുസരിക്കുമെന്നും യുഎസ് സംശയിക്കുന്നു.
