പശ്ചിമേഷ്യൻ യുദ്ധത്തിനിടെ യുഎസ് അത്യാധുനിക മാർക്ക് 48 ടോർപിഡോ ഉപയോഗിച്ച് ഇറാൻ പടക്കപ്പൽ തകർത്തു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നത്. ഒറ്റ ടോർപിഡോ പ്രഹരത്തിൽ തന്നെ കപ്പൽ പൂർണ്ണമായും മുങ്ങി.

ശത്രു കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകർക്കുന്ന 1558 കിലോ ഭാരമുള്ള അത്യാധുനിക ജലബോംബാണ് മാർക്ക് 48 ടോർപിഡോ. 8 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ സോണാർ, സെൻസർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത് സ്വയം കണ്ടെത്തി നശിപ്പിക്കും.

സൈനികരുടെ നിയന്ത്രണം നഷ്ടമായാലും ലക്ഷ്യം തെറ്റാതെ കുതിക്കാൻ ഇതിന് സാധിക്കും.ദ്രാവക ഇന്ധനത്തിൽ കുതിക്കുന്ന ഇതിന്റെ പോർമുനയിൽ 295 കിലോ സ്ഫോടകവസ്തുക്കളുണ്ട്. അമേരിക്കൻ മുങ്ങിക്കപ്പലുകളിൽ നിന്ന് അദൃശ്യമായി വിക്ഷേപിക്കുന്ന ടോർപിഡോ, സ്വന്തം സോണാറും സെൻസറുകളും ഉപയോഗിച്ച് ശത്രുക്കപ്പലുകളെ കൃത്യമായി കണ്ടെത്തി തകർക്കുന്നു.

മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന മാർക്ക് 48 ടോർപിഡോ, കപ്പലിന്റെ അടിവശത്തെത്തിയാണ് പൊട്ടിത്തെറിക്കുന്നത്. ആദ്യശ്രമം പരാജയപ്പെട്ടാലും ലക്ഷ്യം തിരികെ വന്ന് ആക്രമിക്കാൻ ഇതിന് സവിശേഷ ശേഷിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *