മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്കേർപ്പെടുത്തി ഫിയോക്. വിതരണ വിഹിതം കൂട്ടി ചോദിച്ചതിനെത്തുടർന്നാണ് നടപടി.
നിർമ്മാതാക്കളുമായി കരാറിൽ ഏർപ്പെടരുതെന്ന് തിയറ്ററുകൾക്ക് സംഘടന നിർദ്ദേശം നൽകി. ഏപ്രിൽ 23-ന് റിലീസ് ചെയ്യാനിരിക്കെയാണ് സിനിമ പ്രതിസന്ധിയിലായത്.സാധാരണയായി രണ്ടാം ആഴ്ചയിൽ ലാഭവിഹിതം കുറയാറുണ്ടെങ്കിലും, ‘പേട്രിയറ്റി’ന് ആദ്യ രണ്ട് ആഴ്ചയും 60 ശതമാനം വിഹിതം വേണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.
ഇത് തിയേറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഫിയോക് വാദിക്കുന്നു. സമാനമായ തർക്കം നേരത്തെ ‘എമ്പുരാൻ’ റിലീസ് സമയത്തും ഉണ്ടായിരുന്നു. ഇതോടെ ഏപ്രിൽ 23-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതാവസ്ഥയിലായി.
