പകൽ സമയത്ത് ശാന്തത നിലനിന്നിരുന്ന ഗൾഫ് മേഖലയിൽ രാത്രിയോടെ ഇറാൻ ആക്രമണം ശക്തമാക്കി. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്ന സൂചനകൾക്കിടെയാണ് അപ്രതീക്ഷിതമായി വീണ്ടും സ്ഫോടനങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായത്.
അബുദാബി ഐകാഡ് 2-ൽ ഡ്രോൺ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് ആറ് പേർക്ക് പരിക്കേറ്റതായി യുഎഇ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ പാകിസ്ഥാൻ, നേപ്പാൾ സ്വദേശികൾ ഉൾപ്പെടുന്നു. ഇതോടെ ഇറാൻ ആക്രമണങ്ങളിൽ യുഎഇയിൽ പരിക്കേറ്റവരുടെ ആകെ എണ്ണം 94 ആയി; മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഗൾഫ് മേഖലയ്ക്ക് സംരക്ഷണം ഉറപ്പുനൽകി യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. അതേസമയം, കുവൈത്തിലെ യുഎസ് സൈനിക താവളമായ ക്യാമ്പ് ബ്യൂറിങ്ങിൽ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ഒമാനിലെ എണ്ണ സംഭരണ ടാങ്കിന് മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും വലിയ അപകടമില്ലെന്ന് അധികൃതർ അറിയിച്ചു.
