അമേരിക്കയുടെ ഇറാൻ ആക്രമണം ഇന്ത്യൻ സമുദ്രതീരത്ത് വരെ എത്തിയിട്ടും, പ്രസിഡന്റ് ട്രംപിനെക്കുറിച്ച് പരാമർശിക്കാതെ പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
ഫിൻലാൻഡ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിലാണ് ആക്രമണത്തെക്കുറിച്ച് അദ്ദേഹം തന്റെ ആദ്യ പ്രതികരണം നടത്തിയത്.സമാധാനത്തിനും നയതന്ത്ര ചർച്ചകൾക്കും ഇന്ത്യയും ഫിൻലാൻഡും മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
യുക്രെയ്‌നിലായാലും പശ്ചിമേഷ്യയിലായാലും സൈനിക നീക്കങ്ങൾ പരിഹാരമല്ലെന്നും സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശാഖപട്ടണത്തെ നാവികാഭ്യാസത്തിന് ശേഷം മടങ്ങിയ ഇറാന്റെ ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക തകർത്തതിലാണ് പ്രധാനമന്ത്രി മൗനം പാലിച്ചത്.
ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പൽ ആക്രമിക്കപ്പെട്ടിട്ടും ട്രംപിനെതിരെ പ്രതികരിക്കാത്ത മോദിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ തകർക്കപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ വിമർശിച്ചു.
തന്ത്രപരമായ സ്വയംഭരണാധികാരം അടിയറവെക്കുന്ന പ്രധാനമന്ത്രിയെയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എന്നാൽ, ആക്രമിക്കപ്പെടുമ്പോൾ കപ്പൽ ഇന്ത്യയുടെ അതിഥിയായിരുന്നു എന്ന ഇറാന്റെ വാദം ഇന്ത്യ തള്ളി.
