ഭീകരാക്രമണവും ഡയാന രാജകുമാരിയുടെ മരണവും പ്രവചിച്ചുവെന്ന് കരുതപ്പെടുന്ന നോസ്ട്രഡാമസിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. 1555-ൽ അദ്ദേഹം എഴുതിയ പുസ്തകത്തിലെ ‘തേനീച്ചക്കൂട്ടം’ എന്ന പരാമർശം നിലവിലെ പശ്ചിമേഷ്യൻ യുദ്ധത്തിലെ ഡ്രോൺ ആക്രമണങ്ങളെയാണോ സൂചിപ്പിക്കുന്നതെന്നാണ് അനുയായികളുടെ സംശയം.

നോസ്ട്രഡാമസ് തന്റെ ശ്ലോകത്തിൽ (Quatrain I:26) സൂചിപ്പിച്ച “തേനീച്ചക്കൂട്ടം” (Great swarm of bees) ആധുനിക യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന ഡ്രോൺ കൂട്ടങ്ങളാണെന്ന് (Drone Swarms) പുതിയ വ്യാഖ്യാനങ്ങൾ ഉയരുന്നു.

രാത്രിയിൽ പതിയിരുന്ന് ആക്രമിക്കുന്ന ഈ തേനീച്ചകൾ, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചാവേർ ഡ്രോണുകളെയാണ് അർത്ഥമാക്കുന്നതെന്ന് അനുയായികൾ വിശ്വസിക്കുന്നു. 2026-ൽ ഒരു വലിയ യുദ്ധമുണ്ടാകുമെന്ന അദ്ദേഹത്തിന്റെ മറ്റ് പ്രവചനങ്ങളുമായി ചേർത്താണ് ഇതിനെ ഇപ്പോൾ വിലയിരുത്തുന്നത്.

ശത്രുവിനെ കുത്തിക്കഴിഞ്ഞാൽ സ്വയം ചത്തുപോകുന്ന തേനീച്ചകളെപ്പോലെയാണ് ഇന്നത്തെ ‘കാമികാസെ’ (Kamikaze) അഥവാ ചാവേർ ഡ്രോണുകൾ. ലക്ഷ്യസ്ഥാനത്ത് ഇടിച്ചിറങ്ങി സ്വയം പൊട്ടിത്തെറിക്കുന്ന ഇത്തരം ഡ്രോണുകളെയാണ് നോസ്ട്രഡാമസ് 500 വർഷങ്ങൾക്ക് മുമ്പ് ‘തേനീച്ചക്കൂട്ടം’ എന്ന് വിശേഷിപ്പിച്ചതെന്നാണ് പുതിയ വ്യാഖ്യാനം.

2026-ൽ ഒരു ‘ഏഴ് മാസത്തെ വലിയ യുദ്ധം’ നടക്കുമെന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനത്തോടു ചേർത്താണ് സോഷ്യൽ മീഡിയ ഈ ഡ്രോൺ ആക്രമണങ്ങളെ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *