ഈഡൻ ഗാർഡൻസും വാങ്കഡെയും ആവേശമാണെങ്കിൽ, അഹമ്മദാബാദ് സ്റ്റേഡിയം ഇന്ത്യൻ ആരാധകർക്ക് ഇപ്പോഴും ഒരു നെഞ്ചിടിപ്പാണ്. 2023 ലോകകപ്പ് ഫൈനലിൽ അജയ്യരായി മുന്നേറിയിട്ടും ഇതേ മൈതാനത്ത് ഓസ്ട്രേലിയയോട് ഏറ്റ തോൽവി നാളെ ന്യൂസീലൻഡിനെ നേരിടുമ്പോൾ ആരാധകരുടെ ഉള്ളിൽ ആശങ്കയുണർത്തുന്നു.
ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ അടുത്തിടെ നേരിട്ട രണ്ട് തോൽവികളും അഹമ്മദാബാദിലായിരുന്നു; അതിലൊന്ന് ഇതേ ലോകകപ്പിലെ സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയോടാണ്.
ഈ ഭാഗ്യക്കേടിന്റെ ചീത്തപ്പേര് മാറ്റി വിജയക്കോട്ടയാകാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നാളത്തെ ഫൈനൽസുവർണാവസരമാണ്. കിവീസ് ഇന്നലെ പരിശീലനം നടത്തിയപ്പോൾ, ഇരു ടീമുകളും ഇന്ന് അവസാനവട്ട തയ്യാറെടുപ്പിനായി ഇറങ്ങും.
