പുതുവൈപ്പിനിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ‘സെന്റ് സേവ്യർ’ എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ബോട്ട് സ്രാങ്കും ആലപ്പുഴ സ്വദേശിയുമായ നിരഞ്ജനാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട മറ്റ് അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി.അപകടത്തിന് പിന്നാലെ ആറുപേരെയും ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും നിരഞ്ജന്റെ ജീവൻ രക്ഷിക്കാനായില്ല. കടലിൽ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *