രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാതിക്രമ കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു.

ഹൈക്കോടതി ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്നും സമ്മതമില്ലാതെ പലതവണ പീഡിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും ഗുരുതര ആരോപണങ്ങൾ ആദ്യ പരാതിക്കാരി ഉന്നയിച്ചു.

പത്തോളം പേരെ പീഡിപ്പിച്ച രാഹുൽ ഒരു ‘സൈക്കോപാത്ത്’ ആണെന്നും ഇയാൾക്ക് സാമൂഹ്യവിരുദ്ധ ബന്ധങ്ങളുണ്ടെന്നും പരാതിക്കാരി സുപ്രീംകോടതിയിൽ ആരോപിച്ചു. രാഹുലിന്റെ ജാമ്യം തന്റെ ജീവന് ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, രണ്ടാം ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട വാദം ചൊവ്വാഴ്ച നടക്കും; കേസ് നീട്ടിക്കൊണ്ടുപോകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ വാട്സാപ്പ് വഴി ബന്ധപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ആവശ്യപ്പെട്ടു.

അതിജീവിതയുടെ പരാതിയെത്തുടർന്ന് സമർപ്പിച്ച ഈ ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *